പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ . പാകിസ്താന്‍്. ഭീകരവാദത്തെ പിന്തുണച്ച് പിന്തുണച്ച് ഇപ്പോഴത് സ്വന്തം ശരീരത്തെ തന്നെ നശിപ്പിക്കുന്ന ക്യാന്‍സറായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ നാനി പാല്‍ഖിവാല മെമ്മോറിയല്‍ പ്രഭാഷണത്തില്‍ സംസാരിക്കവേയാണ് ജയശങ്കറിന്റെ വിമര്‍ശനം. പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ അയല്‍രാജ്യത്തെ വളരെ ദോഷകരമായി ബാധിക്കുക മാത്രമല്ല ഉപഭൂഖണ്ഡത്തെയാകെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിഭജനത്തെത്തുടര്‍ന്ന് ഒരു അയല്‍പക്കത്തെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. ഉദാര സമീപനത്തിലൂടെ, ഊര്‍ജ്ജം, റെയില്‍, റോഡ് കണക്റ്റിവിറ്റി, വ്യാപാരം, നിക്ഷേപം വിപുലീകരിക്കല്‍, ധനസഹായം, പിന്തുണ എന്നിവയിലൂടെയാണ് ഇപ്പോള്‍ അത് ചെയ്യുന്നത്. ‘വിദേശകാര്യ മന്ത്രി പറഞ്ഞു.
പ്രതിസന്ധി സമയങ്ങളില്‍, അത് പകര്‍ച്ചവ്യാധിയോ സാമ്പത്തിക തകര്‍ച്ചയോ ആകട്ടെ, ഇന്ത്യ എന്നും അയല്‍രാജ്യങ്ങള്‍ക്ക് ഒരു ഇന്‍ഷുറന്‍സായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.
മ്യാന്‍മറിനെയും അഫ്ഗാനിസ്ഥാനെയും ഉദാഹരണമാക്കിയ ജയശങ്കര്‍, ഇരു രാജ്യങ്ങളുമായും ഇന്ത്യയുടെ ദീര്‍ഘകാല ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ഈ രാജ്യങ്ങളിലെ സാഹചര്യങ്ങളുടെ സങ്കീര്‍ണതകളെ അദ്ദേഹം അംഗീകരിക്കുകയും പ്രാദേശിക സ്ഥിരത പരമപ്രധാനമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.
Discussion about this post