ന്യൂഡല്‍ഹി വാര്‍ത്താ പോര്‍ട്ടലുകളെ അനുകരിച്ച് വ്യാജ നിക്ഷേപക സ്‌കീമുകള്‍ പ്രചരിപ്പിക്കുന്നതാണ് ഇപ്പോള്‍ വ്യാപകമാകുന്ന ഒരു തട്ടിപ്പ് പ്രമുഖ ഇംഗ്ലിഷ് മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളോട് വളരെ സാമ്യം തോന്നുന്ന തരത്തിലുള്ളതാണ് ഇത്തരം തട്ടിപ്പ് സൈറ്റുകള്‍. വ്യാജ നിക്ഷേപ സ്‌കീമുകള്‍ മഹത്തരമെന്ന് പ്രമുഖ വ്യക്തികള്‍ പറയുന്ന തരത്തിലൊക്കെ ഇതില്‍ ലേഖനങ്ങള്‍ വരും.
ലിങ്ക് ക്ലിക് ചെയ്ത് പേജിലെത്തുന്നവര്‍ വാര്‍ത്താ പോര്‍ട്ടലെന്നു കരുതി നിക്ഷേപ പദ്ധതിയുടെ ഭാഗമായേക്കാം. വ്യവസായി മുകേഷ് അംബാനി, ഇന്‍ഫോസിസ് സഹസ്ഥാപകരായ എന്‍.ആര്‍.നാരായണമൂര്‍ത്തി, നന്ദന്‍ നിലേകനി തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം . ‘ക്വാണ്ടം എഐ’ എന്ന പ്ലാറ്റ്‌ഫോം 30 ലക്ഷം രൂപ വീതം എല്ലാ നിക്ഷേപകര്‍ക്കും ഉറപ്പാക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്ത.
വ്യവസായരംഗത്തെ പ്രമുഖര്‍ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണെന്നും വ്യാജവാര്‍ത്തയിലുണ്ട്. വ്യാജ സമൂഹമാധ്യമ സ്‌ക്രീന്‍ഷോട്ടും ആധികാരികത തോന്നിപ്പിക്കാന്‍ ചേര്‍ത്തിട്ടുണ്ട്.
വരുമാനം ലഭിച്ചുവെന്ന തരത്തില്‍ അവകാശപ്പെടുന്ന ചില കമന്റുകളും ഇത്തരം വാര്‍ത്തയ്ക്കു ചുവടെ കാണാം. ഇവയൊന്നും യഥാര്‍ഥ വ്യക്തികളോ യഥാര്‍ഥ കമന്റുകളോ അല്ല. ഇത്തരം വാര്‍ത്തകള്‍ യഥാര്‍ഥമെന്ന് ഉറപ്പിക്കാനായി വെബ്‌പേജിന്റെ ലിങ്ക് പരിശോധിക്കുക.
Discussion about this post