പ്രയാഗ്‌രാജ്; മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിൽ തീപിടുത്തം. ടെന്റ് സിറ്റിയിലെ സെക്ടർ 19ലാണ് തീപിടുത്തമുണ്ടായത്. അഗ്‌സേനാംഗങ്ങളും പോലീസും ചേർന്ന് തീയണച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
തീർത്ഥാടകർക്കായി ഒരുക്കിയ ക്യാമ്പിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് െചയ്തിട്ടില്ല.
തീപിടുത്തത്തിൽ 20 മുതൽ 25 വരെ ടെന്റുകൾ കത്തിനശിച്ചതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീ പിടിച്ചതിനെ തുടർന്ന് സ്ഥലത്ത് വലിയ രീതിയിൽ പുക ഉയർന്നു. തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Discussion about this post