ഹൈദരാബാദ് : സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് ഭക്ഷണത്തിൽ നിന്ന് കിട്ടിയത് ജീവനുള്ള ഒച്ച്. ഹൈദരാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാവുന്നുണ്ട്.
ക്വിനോവ അവോക്കാഡോ സാലഡ് ഓർഡർ ചെയ്ത യുവതിയ്ക്കാണ് ജീവനുള്ള ഒച്ചിനെ കിട്ടിയത് . ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് എന്തോ ഒന്ന് ഇഴയുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒച്ചാണെന്ന് മനസ്സിലായത് എന്ന് യുവതി പറഞ്ഞു.
ഓർഡറിന്റെ ബില്ലുകൾ ഉൾപ്പെടെ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഓർഡർ തയ്യാറാക്കുമ്പോൾ റസ്റ്ററന്റുകൾ എങ്ങനെയാണ് ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നത്. ഇത് വെറുപ്പുളവാക്കുന്നു. ഉടൻ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഞാൻ സ്വിഗ്ഗിയോട് അഭ്യർത്ഥിക്കുന്നു”, യുവതി കൂട്ടിച്ചേർത്തു .
Discussion about this post