വളരെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് പനീര്‍. മുമ്പൊക്കെ വീടുകളില്‍ തന്നെയായിരുന്നു ഇതിന്റെ ഉല്‍പാദനം എന്നാല്‍ ഇന്ന് മാര്‍ക്കറ്റില്‍ ഇത് സുലഭമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന പനീര്‍ വിശ്വസിച്ച് കഴിക്കാന്‍ പറ്റുന്നതല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പലതിലും മായമുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇത് തിരിച്ചറിയാന്‍ കഴിയുന്നതെന്ന് നോക്കാം.
ശുദ്ധമായ പനീറിന് മിനുസമുള്ള ഉപരിതലവും വെള്ളയോ അല്ലെങ്കില്‍ ഓഫ് വൈറ്റ് നിറമോ ആയിരിക്കും. നിറവ്യത്യാസമോ പരുപരുപ്പോ ഉണ്ടെങ്കില്‍ അത് മായം ചേര്‍ത്തതാകാം. പനീര്‍ ഒരു പാല്‍ ഉത്പ്പന്നമായതിനാല്‍ അതിന് പാലിന്റെ മണം അനുഭവപ്പെടും. ഈ ഗന്ധമാണ് ശുദ്ധമായ പനീര്‍ തിരിച്ചറിയാന്‍ പ്രധാനമായും സഹായിക്കുന്നത്.
കടയില്‍ നിന്ന് വാങ്ങിയ പനീര്‍ കൈകൊണ്ട് ഞെക്കി നോക്കുമ്പോള്‍ പൊടിഞ്ഞുപോകുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ പനീര്‍ ആണെന്ന് ഉറപ്പിക്കാവുന്നതാണ്.
കടയില്‍ നിന്ന് പനീര്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് പാക്കേജിങ്. എഫ്എസ്എസ്എഐ മാര്‍ക്ക് പോലുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതാണോയെന്ന് പരിശോധിക്കുക.
പനീര്‍ ചൂടാക്കിയാല്‍ ശുദ്ധമായ പനീര്‍ ഈര്‍പ്പം പുറത്ത് വിടുകയും അതിന്റെ ആകൃതി നിലനിര്‍ത്തുകയും തവിട്ടുനിറമാവുകയും ചെയ്യും. അതേസമയം മായം കലര്‍ന്ന പനീര്‍ അമിതമായി ഉരുകുകയോ അധിക വെള്ളം ഉത്പാദിപ്പിക്കുകയോ ചെയ്യാം.
Discussion about this post