തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി
ഗ്രീഷ്മയക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ചെകുത്താന്റെ ചിന്തകൾ എന്നാണ് ഗ്രീഷ്മയെ കുറിച്ച് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും, പഠിക്കണം എന്ന് ആഗ്രഹമുണ്ടെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നുമാണ് ഗ്രീഷ്മയുടെ ആവശ്യം
ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും തുടര്‍പഠനത്തിന് ആഗ്രഹമുണ്ടെന്നും ചില രേഖകള്‍ ഹാജരാക്കി കഴിഞ്ഞ ദിവസം ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ ഏകമകളാണെന്നും മനസാന്തരപ്പെടാന്‍ അവസരം നല്‍ണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു.
Discussion about this post