കൊല്ലം: ഓൺലൈൻ പെയ്‌മെൻറ് നടത്താൻ കഴിയാതെ വന്നപ്പോൾ ‘കസ്റ്റമർ കെയറുമായി’ ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ . കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനിക്കാണ് പണം നഷ്ടപ്പെട്ടത്.
പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയാതെ വന്നപ്പോൾ ഗൂഗിളിൽ തിരഞ്ഞ് കസ്റ്റമർ കെയർ നമ്പർ കണ്ടെത്തി. എന്നാൽ നമ്പർ കിട്ടിയതാവട്ടെ സൈബർ തട്ടിപ്പ് സംഘം നൽകിയിരുന്ന വ്യാജ നമ്പറാണ് എന്ന് മാത്രം. യഥാർത്ഥ കസ്റ്റമർ കെയർ സംവിധാനം പോലെ സംസാരിച്ച തട്ടിപ്പുകാർ സഹായിക്കാനെന്ന വ്യാജേന നിർദ്ദേശങ്ങൾ നൽകി 10 ലക്ഷത്തിലധികം രൂപ സംഘം കൈക്കലാക്കി. പണം നഷ്ടമായെന്ന് മനസിലായപ്പോഴാണ് കെണിയിൽ വീണ കാര്യം യുവാവിന് മനസിലായത് പിന്നാലെ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണം എത്തിയത് ഝാർഖണ്ഡിലേക്ക്.
13 ദിവസത്തിന്റെ തിരച്ചിലിന് ഒടുവിൽ ജാംതാരാ ജില്ലയിലെ കർമ്മതാർ ഗ്രാമത്തിൽ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തർ അൻസാരി എന്നായാളെ പിടികൂടുകയായിരുന്നു. പ്രതിയെ നാട്ടിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 15 പേരടങ്ങുന്ന വൻ സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് സംഘത്തിന് വെബ്‌സൈറ്റ് നിമ്മിച്ചു നൽകിയ റാഞ്ചി സ്വദേശിയായ ആശിഷ് കുമാർ, സംഘത്തലവൻ ഹർഷാദ്, വ്യാജ സിമ്മുകൾ, വ്യാജ ഐഡി കാർഡുകൾ എന്നിവ നിർമ്മിച്ചു നൽകുന്ന ബംഗാൾ സ്വദേശി ബബ്ലു എന്നിവരെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചു. ഇതുകൂടാതെ ഝാർഖണ്ഡിന് പുറത്ത് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സൽമാനെയും ഇയാളുടെ സഹായികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post