മുംബൈ: സെയ്ഫ് അലി ഖാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാരെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ 15 ദിവസങ്ങളിലായി 90 അനധികൃത ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശില്‍ നിന്നുള്ളവരെ ഇന്ത്യയിലേക്ക് കടത്തുന്നതിന് ഏജന്റുമാരുടെ സമഗ്രശൃംഖലയാണ് പ്രവൃത്തിക്കുന്നത്. അനധികൃത പ്രവേശനം നേടി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിക്കുന്നതിനും ഇന്ത്യയില്‍ തന്നെ തൊഴില്‍ കണ്ടെത്തുന്നതിനും ഇവര്‍ ഈടാക്കുന്നത് 25,000 രൂപ മാത്രമാണെന്ന് പോലീസ് വെളിപെടുത്തുന്നു.
പശ്ചിമ ബംഗാളിലൂടെ കരമാര്‍ഗമാണ് ഏറ്റവും സുരക്ഷിതവും ചെലവേറിയതുമായ പാത. ഇതിന് ഒരാള്‍ക്ക് 20,000 രൂപ വേണ്ടിവരും. മറ്റൊന്ന് പര്‍വതപാതയാണ് . ഇതിന് ഒരാള്‍ക്ക് 8,000 രൂപയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. ജലമാര്‍ഗ്ഗത്തിലാണെങ്കില്‍ 4,000 രൂപ മാത്രമേ ചെലവുവരൂ.
3,000 രൂപ കമ്മിഷനോടെ ഇവര്‍ക്ക് താമസവും ജോലിയും ക്രമീകരിക്കുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാരുണ്ടെന്നും അറിവ് ലഭിച്ചിട്ടുണ്ട്. മാള്‍ഡ, മുര്‍ഷിദാബാദ്, പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ് നുഴഞ്ഞുകയറ്റങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്.
Discussion about this post