ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി നാസ. വരും മണിക്കൂറുകളിൽ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തുമെന്നാണ് നാസ അറിയിക്കുന്നത്. ഭൂമിയോട് അടുക്കുന്ന സാഹചര്യത്തിൽ ഛിന്നഗ്രഹത്തെ അതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
2025 എവൈ2 എന്ന ഛിന്നഗ്രഹം ആണ് ഭൂമിയ്ക്ക് അരികിൽ എത്തുന്നത്. 220 അടിയാണ് ഇതിന്റെ വലിപ്പം. മണിക്കൂറിൽ 83,788 കിലോ മീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. നിയർ എർത്ത് ഒബ്ജക്റ്റ്‌സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 2025 എവൈ2 ന്റൈ വലിപ്പത്തിൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇതിന്റെ വേഗത അൽപ്പം ആശങ്കപ്പെടുത്തുന്നതാണ്.
2025 എവൈ2 എന്ന ഛിന്നഗ്രഹം ഭൂമിയ്ക്ക് 6,790,000 കിലോമീറ്റർ അകലെ കൂടിയാകും കടന്ന് പോകുന്നത്. നിലവിൽ ഈ ദൂരപരിധി സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ഭൂമിയെ അപകടത്തിലാക്കാൻ ഇതിന് കഴിയുകയില്ല. അതേസമയം വേഗതയെ തുടർന്ന് ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിയ്ക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ കഴിയില്ല എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇത്രയും വേഗതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങാറുണ്ട്. അങ്ങനെ ചെയ്താൽ വലിയ ആഘാതം ആയിരിക്കും ഭൂമിയ്ക്ക് ഉണ്ടാകുക. ഈ സാഹചര്യത്തിലാണ് സൂക്ഷ്മമായി ഛിന്നഗ്രഹത്തെ ഗവേഷകർ നിരീക്ഷിക്കുന്നത്.
Discussion about this post