Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

25 ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാലിൽ സൂചിക്കഷ്ണം ഇരുന്നത് 24 ദിവസത്തോളം; ഡോക്ടർക്കും നഴ്‌സിനുമെതിരെ കേസ്

by Brave India Desk
Jan 20, 2025, 06:45 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: 25 ദിവസം പ്രായമുളള കുഞ്ഞിന്റെ കാലിൽ സൂചിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്‌സിംഗ് സ്റ്റാഫിനുമെതിരെയാണ് പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ പിതാവ് ശ്രീജു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് ശ്രീജു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. 24 ദിവസത്തോളം കുഞ്ഞിന്റെ കാലിൽ സൂചി ഉണ്ടായിരുന്നവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Stories you may like

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

എന്നാൽ, തങ്ങളുടെ ഭാഗത്ത് നിന്നും വന്ന പിഴവല്ലെന്നാണ് മെഡിക്കൽ േകാളേജിന്റെ വിശദീകരണം. നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ല. ഇത്രയും നീളമുള്ള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നും മെഡിക്കൽ കോളേജ് വ്യക്തമാക്കുന്നു. സംഭവത്തിൽ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കുഞ്ഞിന്റെ തുടയിൽ പഴുപ്പ് ശ്രദ്ധയിൽ പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ കാണിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് മൂന്ന് സെൻറീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടെത്തിയത്. ജനിച്ച് രണ്ടാം ദിവസമാണ് കുത്തിവെയ്പ്പ് എടുത്തത്. അന്ന് മുതലാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. രണ്ട് തവണ മെഡിക്കൽ കോളേജിൽ കാണിച്ചിരുന്നു. എന്നാൽ, കുറയാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുഞ്ഞിന്റെ പിതാവ് ശ്രീജു പറയുന്നു.

Tags: policenewborn baby
Share12
Tweet
Send
Share

Latest stories from this section

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

Latest News

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

9 പന്തിൽ ഒരു സിക്സർ, തകർന്നടിഞ്ഞത് പഴയ റെക്കോർഡുകളെല്ലാം; ഇന്ത്യ-വിൻഡീസ് പരമ്പരയിൽ കണ്ടത് ബാറ്റിംഗ് വിസ്ഫോടനം; ചിന്നസ്വാമിയിൽ ചരിത്രം പിറക്കുമോ?

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies