പ്രസിഡന്റ് കസേരയിലേറുന്നതിന് മുമ്പുള്ള ആ ഒറ്റ രാത്രി. ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തിയില്‍ വരുത്തിയത് വന്‍ മാറ്റമാണ്. നിയുക്ത പ്രസിഡന്റിന്റെ ആസ്തിയില്‍ പെട്ടെന്നുണ്ടായ വര്‍ധന 60,546 കോടി രൂപയോളം വരും. ട്രംപ് കോയിനിലൂടെയാണ് 24 മണിക്കൂര്‍ കൊണ്ട് ഡൊണാള്‍ഡ് ട്രംപ് അമ്പരപ്പിക്കുന്ന ആസ്തി വര്‍ധന നേടിയത്. 718 കോടി ഡോളറോളമാണ് ആസ്തിയില്‍ ഉണ്ടായ വര്‍ധന.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ വിശദാംശങ്ങള്‍ നീക്കം ചെയതിട്ടുണ്ട്. നൊടിയിടയിലാണ് ട്രംപ് കോയിന്റെ മൂല്യം 36 ഡോളര്‍ ആയി ഉയര്‍ന്നത്. ജനുവരി 19ന് 718 കോടി രൂപയോളം വിപണി മൂല്യമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. 1,000 ശതമാനത്തിലധികമാണ് ടോക്കണിന്റെ മൂല്യം ഉയര്‍ന്നത്.
ട്രംപും അദ്ദേഹത്തിന്റെ മക്കളായ എറിക്കും ഡൊണാള്‍ഡ് ജൂനിയറും ചേര്‍ന്നാണ് 2024 സെപ്റ്റംബറില്‍ ഡിജിറ്റല്‍ അസറ്റ് പ്ലാറ്റ്ഫോമായ ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ രൂപീകരിച്ചത്. ഇതിന്റെ ഭാഗമായാണ് ട്രംപ് കോയിന്‍ വികസിപ്പിച്ചത്.
ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് ഈ കമ്പനി 20 കോടി നാണയങ്ങളാണ് പുറത്തിറക്കിയത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നാണയങ്ങള്‍ പുറത്തിറക്കും. ട്രംപ് പ്രസിഡന്റ് പദത്തിലെത്തും മുമ്പ് ചില ക്രിപ്റ്റോ ആരാധകര്‍ ട്രംപ് കോയിന്‍ വാങ്ങിക്കൂട്ടിയിരുന്നു. ക്രിപ്റ്റോ നാണയങ്ങളില്‍ ട്രേഡിങ് തുടങ്ങും മുമ്പ് ട്രംപിന് ഏകദേശം 670 കോടി ഡോളറായിരുന്നു ആസ്തി.
Discussion about this post