തിരുവനന്തപുരം: ഷാരോണിനെ പ്രണയിക്കുന്നതിന് മുൻപ് ഗ്രീഷ്മയ്ക്ക് നാല് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബന്ധു. ഗ്രീഷ്മയുടെ അയൽവാസികൾ തന്നെയാണ് തന്നോട് ഈ കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാൾ കൂട്ടിച്ചേർക്കുന്നു. മറ്റൊരു യുവാവുമായി ബൈക്കിൽ ചുറ്റുന്നതിനിടെ സംഭവിച്ച ആക്‌സിഡന്റിലാണ് ഗ്രീഷ്മയുടെ മുൻവശത്തെ പല്ല് പോയതെന്ന ആരോപണവും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.
ആദ്യഭർത്താവ് മരണപ്പെടുമെന്ന് ജാതകത്തിൽ പറയുന്നത് ഗ്രീഷ്മ വിശ്വസിച്ചിരുന്നു. പ്രണയബന്ധങ്ങളെയെല്ലാം ഇതിനെ ഇരയാക്കി മാറ്റുകയായിരുന്നു യുവതി. ഷാരോണിന് പക്ഷേ ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല.
2021 ഒക്ടോബർ മുതലാണു ഇരുവരും പ്രണയത്തിലായത്. 2022 മാർച്ച് 4ന് പട്ടാളത്തിൽജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തി. ഇതിനെ തുടർന്ന് ഇരുവരുംപിണങ്ങി. 2022 മേയ് മുതൽ ഗ്രീഷ്മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി.
നവംബറിൽ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയിൽവച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത്ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗ്രീഷ്മ ഗൂഗിളിൽ സേർച് ചെയ്തു.
പാരസെറ്റമോൾ, ഡോളോ ഗുളികകൾ ഗ്രീഷ്മ വീട്ടിൽവച്ചു വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽവച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകൾവാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. റിസപ്ഷൻഏരിയയിലെ ശുചിമുറിയിൽവച്ച് ഗുളികകൾ ചേർത്ത ലായനി ജൂസ് കുപ്പിയിൽ നിറച്ചു. ഷാരോണിന്ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാൽ കളഞ്ഞു.
തുടർന്ന് വീട്ടിലേക്കു വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗികകാര്യങ്ങളും ഗ്രീഷ്മ സംസാരിച്ചു. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ14ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായിനിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 13ന് രാത്രി ഒരു മണിക്കൂർ 7 മിനിറ്റ്‌ലൈംഗികകാര്യങ്ങൾ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്നുഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നു ഷാരോൺബന്ധുവിനോട് പറഞ്ഞത്.
Discussion about this post