അനധികൃതമായി കമ്പനികളോ വ്യക്തികളോ ഡാറ്റ ശേഖരിക്കുകയോ നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല എന്ന വാദവുമായി ചൈന. വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ചൈനീസ് സര്‍ക്കാര്‍ ഡാറ്റ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും നിയമപ്രകാരം വലിയ പ്രാധാന്യം നല്‍കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.’
‘പ്രാദേശിക നിയമങ്ങള്‍ ലംഘിച്ച് വിദേശ രാജ്യങ്ങളിലെ ഡാറ്റ, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ചൈനീസ് സര്‍ക്കാരിനായി ശേഖരിക്കുകയോ നല്‍കുകയോ ചെയ്യാന്‍ ഒരു സംരംഭമോ വ്യക്തിയോ ഒരിക്കലും ശ്രമിക്കുന്നില്ല മാത്രമല്ല ഞങ്ങള്‍ ഒരിക്കലും ആവശ്യപ്പെടുകയുമില്ല,’ ഗുവോ കൂട്ടിച്ചേര്‍ത്തു.
ടിക് ടോക്ക്, ഷവോമി എന്നിവയുള്‍പ്പെടെ ആറ് ചൈനീസ് കമ്പനികളെക്കുറിച്ച് ഉയര്‍ന്ന ഡാറ്റ ചോര്‍ത്തല്‍ ആരോപണങ്ങളെക്കുറിച്ച് പത്രസമ്മേളനത്തില്‍ ചോദിച്ചപ്പോഴാണ് ഗുവോയുടെ പരാമര്‍ശം.
ആലിബാബയുടെ ഇ-കൊമേഴ്സ് സൈറ്റായ അലിഎക്സ്പ്രസ്, റീട്ടെയിലര്‍ ഷെയ്ന്‍, ടിക് ടോക്ക്, ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി എന്നിവ യൂറോപ്യന്‍ പൗരന്മാരുടെ സ്വകാര്യ ഡാറ്റ ചൈനയിലേക്ക് അയച്ചതായി സമ്മതിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.
രണ്ട് ദിവസം മുമ്പ്, നിയമവിരുദ്ധമായി ഡാറ്റ നേടുകയോ വില്‍ക്കുകയോ നല്‍കുകയോ ചെയ്യുന്ന ബ്ലാക്ക് ആന്‍ഡ് ഗ്രേ വ്യവസായങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് പ്ലാനര്‍ തീരുമാനമെടുത്തുവെന്ന് എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പറഞ്ഞു.
ഡാറ്റ ദുരുപയോഗം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രധാന വ്യവസായങ്ങളിലും മേഖലകളിലും നിരീക്ഷണം ശക്തിപ്പെടുത്താനും ദേശീയ സുരക്ഷയും സാമൂഹിക സ്ഥിരതയും നിലനിര്‍ത്തുന്നതിന് ഡാറ്റ സുരക്ഷാ അപകടസാധ്യതകള്‍ തടയാനും അധികാരികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.









Discussion about this post