വ്യത്യസ്തമായ രീതിയിലുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനശ്രദ്ധ നോടുകയാണ് വാട്‌സ്ആപ്പ്. വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ് ഇടയ്ക്കിടെ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇപ്പോൾ വാട്‌സ്ആപ്പ് പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ചിത്രങ്ങൾക്കൊപ്പം പാട്ട് അല്ലെങ്കിൽ ട്യൂൺ എന്നിവ കൂടി നൽകാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് അവതരിപ്പിക്കുക. ഇതിൻറെ പരീക്ഷണം മെറ്റ വാട്സ്ആപ്പ് ബീറ്റ വേർഷനിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. വാട്സ്ആപ്പിനെ കൂടുതൽ യൂസർ-ഫ്രണ്ട്ലി ആക്കാനുള്ള മെറ്റയുടെ ശ്രെമത്തിന്റെ ഭാഗമാണ് ഈ പുതിയ ഫീച്ചർ. ഇൻസ്റ്റഗ്രാം സ്‌റ്റോറിയ്ക്ക് സമാനമായ ഫീച്ചറാണ് എത്തുക.
ഈ ഫീച്ചർ വരുന്നതോടെ സ്റ്റാറ്റസ് എഡിറ്റർ ഇൻറർഫേസിൽ കയറി സ്റ്റാറ്റസിനൊപ്പം മ്യൂസിക് കൂടി നൽകാനാകും. മ്യൂസിക് ലൈബ്രറി ബ്രൗസ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും. സ്റ്റാറ്റസിനായി സ്വീകരിക്കുന്ന പാട്ടിന്റെ ആർട്ടിസ്റ്റ്, ട്രെൻഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതിൽ ഉൾപെടും. ഇൻസ്റ്റയിൽ സ്റ്റോറിയിൽ നൽകുന്നത് പോലുള്ള ഒരു പാട്ടിലെയോ ട്യൂണിലേയോ ഇഷ്ടമുള്ള ഭാഗം മാത്രം സെലക്ട് ചെയ്ത് സ്റ്റാറ്റസിൽ ചേർക്കാം. 15 സെക്കൻഡ് ആണ് പരമാവധി ദൈർഘ്യം. വീഡിയോ സ്റ്റാറ്റസുകളുടെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ടാവില്ല.
Discussion about this post