ന്യൂഡൽഹി : 2025ലെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ഭവനിലേക്ക് വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത് 12 മലയാളികളാണ്. റിപ്പബ്ലിക് ദിനമായ ജനുവരി 16ന് രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന റിപ്പബ്ലിക് ഡേ അറ്റ് ഹോം എന്ന പരിപാടിയിലേക്ക് ആണ് ക്ഷണം. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളവരാണ് ഈ 12 വിശിഷ്ടാതിഥികൾ.
ഹോക്കി താരം പി ആർ ശ്രീജേഷ്,
ഇന്ത്യൻ മർച്ചന്‍റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റനായ ക്യാപ്റ്റൻ രാധിക മേനോൻ, ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ, സർവശ്രേഷ്ഠ് ദിവ്യാംഗൻ വിഭാഗത്തിൽ വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ് നേടിയ അനന്യ ബിജേഷ്, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. രത്നാകരൻ കെ ഒ,
ജ്യോതിർഗമയ ഫൗണ്ടേഷന്‍റെ സ്ഥാപക ടിഫാനി ബ്രാർ, 2024ലെ മൻകീ ബാത്തിൽ പരാമർശിക്കപ്പെട്ട തേജ വി പി, സുബ്രമണ്യൻ മലയത്തൊടി, ചലച്ചിത്രകാരനും അനിമേറ്ററുമായ ഹരിനാരായണൻ രാജീവ്, വി എസ് എസ് എസ് സി ഡയറക്ടർ ഉണ്ണികൃഷ്ണൻ എസ്, മനോരമ ഓൺലൈൻ സി ഇ ഒ മറിയം മാമ്മൻ മാത്യു, മുൻ രാജ്യസഭാംഗം ശ്രേയാംസ് കുമാർ എന്നിവരാണ് കേരളത്തിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ള വിശിഷ്ടാതിഥികൾ.
Discussion about this post