പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെയും ചർമ്മത്തിന്റെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിപ്പോവുന്ന നമ്മൾ പ്രകൃതിയുടെ സ്വന്തം ചികിത്സകരെ മറന്നുപോകുന്നു. നമ്മുടെ പല പ്രശ്‌നങ്ങൾക്കും പലപ്പോഴും പ്രകൃതി തന്നെ മറുമരുന്ന് നൽകാറുണ്ട്. പ്രകൃതി ഒരുക്കിയ ഒരു അത്ഭുതമാണ് നവര അരി. കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷി ചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര.
ഭക്ഷണാവശ്യത്തിന് പുറമെ നവര നെല്ല് പല രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്. വാതത്തിന് നവരനെല്ലാണ് അവസാന മാർഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം രോഗിക്ക് ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതൽ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളിൽ നവര ചേർക്കുന്നു.
ആരോഗ്യപരമായ ഗുണം മാത്രമല്ല, ചർമപരമായ ഗുണങ്ങളും ഏറെയാണ്. നല്ല ആന്റിഓക്സിഡന്റ് ഗുണമുള്ള ഒന്നാണിത്. ചർമത്തിന് നിറവും തിളക്കവുമെല്ലാം തന്നെ നൽകുന്ന ഒന്നാണ്.ഇതിനായി ഞവരയരി പൊടിച്ചു വെയ്ക്കുക. ഇത് പൊടിച്ചത് മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതിലേയ്ക്ക് നാരങ്ങാനീരും തേനും തൈരും ചേർക്കാം. ഇവയെല്ലാം തന്നെ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. നാരങ്ങാനീരിനും തൈരിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. തേനും ആന്റി ഓക്സിഡന്റ് ഗുണങ്ങൾ നിറഞ്ഞതാണ്. ചർമ്മത്തിന് ഏറെ ഗുണങ്ങൾ നൽകുന്നതാണ് ഇത്.
Discussion about this post