ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ അതീഖ് അഹമ്മദ് ആണ് അറസ്റ്റിലായത്. കേസിലെ 21 ാം പ്രതിയായ ഇയാൾ ഒളിവിൽ ആയിരുന്നു.
ഇന്നലെ രാത്രിയോടെയാണ് ഇയാൾ എൻഐഎയുടെ പിടിയിൽ ആയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിൽ ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് എൻഐഎ സംഘത്തിന്റെ പ്രതീക്ഷ.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരൻ മുസ്തഫയെ സഹായിച്ചത് അതീഖ് അഹമ്മദാണ്. ആസൂത്രണത്തിൽ മുസ്തഫയ്‌ക്കൊപ്പം പങ്കെടുത്ത അതീഖ് രക്ഷപ്പെടാനുള്ള സഹായം ഇയാൾക്ക് നൽകി. ചെന്നൈയിലേക്ക് രക്ഷപ്പെടാൻ മുസ്തഫയ്ക്ക് സഹായം നൽകിയതും അതീഖ് ആണ്.
2022 ജൂലൈ 26 ന് ആയിരുന്നു പ്രവീൺ നെട്ടാരുവിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തെ ബൈക്കിൽ എത്തിയ ഭീകര സംഘം തടഞ്ഞ് നിർത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതേ വർഷം ഓഗസ്റ്റിലാണ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
Discussion about this post