ലക്‌നൗ : മഹാകുംഭ മേളയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ ചാരക്കണ്ണുകളുള്ള കൗമാരക്കാരി. മോനി ഭോസ്ലെയ്ക്ക് പിന്നാലെയായിരുന്നു പിന്നെ സോഷ്യൽ മീഡിയ . മോനിക്കു മൊണാലിസയെന്ന വിളിപ്പേരും വീണു. ഇപ്പോഴിതാ മൊണാലിസയുടെ പിറന്നാളും ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
ആരാധകരുടെ ശല്യം പേടിച്ച് അച്ഛൻ മോണാലിസയെ തിരികെ നാട്ടിലേക്ക് അയച്ചിരുന്നു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മുത്തുമാലയും രുദ്രാക്ഷവും വിൽക്കാനായി കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തിയതാണ് മോനി ഭോസ്ലെ. ഇതിനിടയിലാണ് മോനിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
നാട്ടിലെത്തിയ മൊണാലിസ സ്വന്തമായി യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം അക്കൗണ്ടുമൊക്കെ തുടങ്ങി. പിറന്നാൾ കേക്ക് മുറിക്കുന്നതിൻറെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി പുറത്തുവിട്ടത്. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇതിനോടകം തന്നെ അക്കൗണ്ടിനുണ്ട്. ജനുവരി 21ന് ആയിരുന്നു മൊണാലിസയുടെ പിറന്നാൾ. പിറന്നാൾ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി മാറി. തന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും നന്ദി എന്ന് പറഞ്ഞ് കൊണ്ടാണ് പെൺകുട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Discussion about this post