മനില: സോഷ്യല്‍മീഡിയയില്‍ ഒന്ന് വൈറലാകാന്‍ വേണ്ടി എന്തും കാട്ടിക്കൂട്ടുന്ന ചിലരുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് വൈറലാകുന്നത്. സൂപ്പര്‍ ഗ്ലൂ ചാലഞ്ച് നടത്തിയ യുവാവാണ് ഇതിലെ നായകന്‍. ഫിലിപ്പീന്‍സ് സ്വദേശിയായ യുവാവിനാണ് സൂപ്പര്‍ ഗ്ലൂവിലൂടെ പണി കിട്ടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാന്‍ വേണ്ടി ചാലഞ്ച് നടത്തിയ ഇയാളെ കാത്തിരുന്നത് വമ്പന്‍ പണിയാണ്.
വൈറലാകാന്‍ വേണ്ടി യുവാവ് സൂപ്പര്‍ ഗ്ലൂ ചുണ്ടില്‍ പുരട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് നടന്ന കാര്യങ്ങള്‍ ഇയാള്‍ വിചാരിച്ചത് പോലെയായില്ല. ചാലഞ്ച് വിജയിച്ചെങ്കിലും പൂട്ടിയ ചുണ്ട് പിന്നീട് തുറക്കാന്‍ പറ്റിയില്ലെന്നതാണ് വസ്തുത. ബാഡിസ് ടിവി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
ഒരു കടയില്‍ ഇരുന്നാണ് ഇയാള്‍ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ പുരട്ടുന്നത്. പിന്നാലെ ചാലഞ്ച് വിജയിച്ചതിന്റെ സന്തോഷം ഇയാളുടെ മുഖത്ത് കാണാം, എന്നാല്‍ വാ തുറക്കാന്‍ കഴിയാതെ വന്നതോടെ ശബ്ദമുണ്ടാക്കാന്‍ കഴിയാതെ ഇയാള്‍ കരയുന്നതും വീഡിയോയില്‍ കാണാം. അറുപത് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. വൈറലാകാന്‍ വേണ്ടി എന്തും കാട്ടിക്കൂട്ടുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്ന് കമന്റുകള്‍ പറയുന്നു.
View this post on Instagram
Discussion about this post