ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്താനി യൂട്യൂബർമാരായ സൊഹൈബ് ചൗധരിയുടെയും സന അംജദിന്റെയും തിരോധാനം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിക്കൊണ്ടും ഇന്ത്യയുടെ ഭരണ നേട്ടങ്ങളും വികസനവും തുറന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ ചാനലുകളിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുള്ള യൂട്യൂബർമാരാണ് സൊഹൈബ് ചൗധരിയും സന അംജദും.
ഇന്ത്യയെ പ്രശംസിച്ചുകൊണ്ടുള്ള വീഡിയോകൾ നീക്കം ചെയ്യാനും ചാനൽ നിർത്താനും പറഞ്ഞുകൊണ്ട് നിരന്തരം ഇരുവരും ഭീഷണികൾ നേരിട്ടിരുന്നു. ഇക്കാരണത്താൽ, ഇരുവരെയും പാക് സൈന്യം വധിച്ചെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ദുരൂഹമായ 21 ദിവസത്തെ തിരോധാനത്തിന് ശേഷം സൊഹൈബ് ചൗധരിയും സന അംജദും തിരിച്ചെത്തിയിരിക്കുകയാണ്.
സൊഹൈബ് ചൗധരിയും സന അംജദും വീഡിയയിലൂടെ തങ്ങൾക്ക് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതോടെയാണ് സംശയങ്ങൾക്കും ദുരൂഹതയ്ക്കും അവസാനമായത്. തന്നെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അവരുടെ സംഘടനയിൽ ചേരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി സൊഹൈബ് വീഡിയോയിൽ വെളിപ്പെടുത്തി. ആരാണ് തട്ടിക്കൊണ്ടുപോയതെന്ന് സൊഹൈബ് പറയുന്നില്ല. എന്നാൽ, അടുത്ത വീഡിയോയിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് യൂട്യൂബർ പറയുന്നു.
തടവിലായിരിക്കുമ്പോൾ താൻ ജീവനോടെ തിരികെ പോരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സൊഹൈബ് പറഞ്ഞു. ഏത് ദിവസം വേണമെങ്കിലും തന്റെ ജീവിതത്തിന്റെ അവസാനമായിരിക്കുമെന്ന് ഞാൻ കരുതി. അവരുടെ പാർട്ടിയിൽ ചേരാൻ നിരന്തരം നിർബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. എങ്കിലും, എല്ലാ വേദനകൾക്കിടയിലും ഞാൻ വഴങ്ങിയില്ല. ഞാൻ ഭയപ്പെടില്ല. എല്ലാ കാര്യങ്ങളും ഞാൻ തുറന്ന് പറയും’ സൊഹൈബ് പറഞ്ഞു.
യൂട്യൂബറായ സന അംജദും തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചു. തന്നെ നിശബ്ദമാക്കാൻ തന്റെ കുടുംബത്തെ പോലും അവർ ഉപദ്രവിച്ചു. എന്റെ ചാനലിന്റെ പേര് പറഞ്ഞ് എന്റെ അമ്മയെ അവർ പീഡിപ്പിച്ചു. ചാനലിലെ ഉള്ളടക്കം ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ ചാനൽ തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്റെ ദൃഡനിശ്ചയത്തെ ഇല്ലാതാക്കാൻ ഇതിനൊന്നും കഴിയില്ല. അമ്മയെ അവർ പീഡിപ്പിച്ചതിന് പിന്നാലെ എന്റെ എല്ലാ ഭയവും ഇല്ലാതായി. വീഡിയോകഹ ചെയ്യുന്നത് ഞാൻ ഇനിയും തുടരും’- സന അംജദ് വ്യക്തമാക്കി.
ഇന്ത്യയെ പുകഴ്ത്തുന്നത് പാകിസ്ഥാനിൽ ഒരു കുറ്റമല്ല. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാരും മുൻകാലങ്ങളിൽ ഇന്ത്യൻ നയങ്ങളെ പ്രശംസിച്ചിട്ടുണെന്നും സന പറഞ്ഞു. തന്റെ പാക്കിസ്താൻ സഹപാഠികളുടെ നിശബ്ദതയെ വിമിമർശിക്കുന്നതതോടൊപ്പം തന്നെ കാണാതായ സമയത്ത് നൽകിയ പിന്തുണയ്ക്ക് അവർ ഇന്ത്യൻ മാദ്ധ്യമങ്ങൾക്കും യൂട്യൂബർമാർക്കും സന നന്ദി പറഞ്ഞു.
സ്ട്രീറ്റ് ഇന്റർവ്യൂകൾക്കും പബ്ലിക് റിയാക്ഷൻ വീഡിയോകളും ചെയ്ത് പാകിസ്താനിൽ പ്രശസ്തി നേടിയ സന അംജദും ഷോയിബ് ചൗധരിയും ഇന്ത്യക്കാർക്കിടയിലും പ്രിയങ്കരരായിരുന്നു. റിയൽ എന്റർടെയ്ൻമെന്റ് എന്ന ഷോയിബിന്റെ ചാനലിനും സനയുടെ സെൽഫ് ടൈറ്റിൽഡ് എന്ന ചാനലിനും ഇന്ത്യയിലും നിരവധി കാഴ്ച്ചക്കാരുണ്ടായിരുന്നു. പാക്കിസ്താനെ കുറിച്ചുള്ള സമകാലിക കാര്യങ്ങളും പൊതുജനാഭിപ്രായവും ആയിരുന്നു ഇരു ചാനലുകളിലെയും വീഡിയോകളിലെ ഉള്ളടക്കം. ഇന്ത്യയിലെ സംഭവങ്ങളെ കുറിച്ചുള്ള പാക് ജനതയുടെ അഭിപ്രായങ്ങളും വീഡിയോകളിൽ വിഷയമായി എത്തിയിരുന്നു.
‘മോദി സദാ ഷേർ ഹേ’ (മോദി സിംഹമാണ്) എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുകൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തെ കുറിച്ചുള്ള സനയുടെ ഒരു വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം. പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരത, അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിക്കൊണ്ട് പാകിസ്താന്റെ ഭരണത്തിനെതിരെ യൂട്യൂബർമാർ ആഞ്ഞടിച്ചിരുന്നു.
Discussion about this post