ന്യൂഡൽഹി : വമ്പൻ മാറ്റത്തിന് ഒരുങ്ങി റെയിൽവേ. ഡെബിൾ ഡെക്കർ ട്രെയിനുകളാണ് റെയിവേ അവതരിപ്പിക്കാനൊരുങ്ങുന്നത്. മുകളിൽ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന ട്രെയിനുകളാണ് റെയിൽവേ അവതരിപ്പിക്കുക.
ഇതിനായി ഇന്ത്യൻ റെയിൽവേ ബോർഡ് രൂപകൽപ്പന തയ്യാറാക്കി. ഡബിൾ ഡെക്കർ ട്രെയിനിന്റെ സാധ്യതകൾ തേടാനും നടപ്പാക്കാനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയിൽവേ മന്ത്രാലയത്തിന് നിർദേശം നൽകി. ചരക്കുഗതാഗതത്തിൽനിന്നുള്ള വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ട്രെയിനുകൾ ആലോചിക്കുന്നതെന്ന് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു .
അതേസമയം ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇത് പരിഹരിക്കാനുള്ള പഠനം നടത്തികൊണ്ടിരിക്കുകയാണ് എന്നും റെയിൽ വേ അറിയിച്ചു.
2024ൽ റെയിൽവേ ഈ ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി വീശിയതോടെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2030 ആകുമ്പോഴേക്കും 3,000 ദശലക്ഷം ടൺ ചരക്ക് ഗതാഗതമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
Discussion about this post