പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സ്റ്റാറ്റസുകൾ ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും നേരിട്ട് ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ മെറ്റ അക്കൗണ്ട് സെന്ററിലേക്ക് കണക്ട് ചെയ്യാൻ കഴിയുന്നതാണ് ഫീച്ചർ. ഉപയോക്താക്കുളുടെ ഇഷ്ടാനുസൃതം ഫീച്ചർ ഉപയോഗപ്പെടുത്താം. ആവശ്യമെങ്കിൽ ഫീച്ചർ ഓഫ് ചെയ്യാനും സാധിക്കും.
മെറ്റയുടെ വിവിധ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഫീച്ചർ നേട്ടമാണ്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ അപ്‌ഡേറ്റുകൾ പങ്കുവെയ്ക്കുന്നവർക്ക് ഉള്ളടക്കം കൂടുതൽ ഉപയോക്താക്കളിൽ ഒറ്റപോസ്റ്റിലൂടെ എത്തിക്കാൻ കഴിയും.
ആദ്യം വാട്‌സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്‌സ് മെനുവിലേക്ക് പോകുക. ആഡ് യുവർ അക്കൗണ്ട് ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെന്ററിലേക്ക് പോകുക- മെറ്റ അക്കൗണ്ട് ക്രെഡൻഷ്യൽ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. പിന്നീട് അക്കൗണ്ട് ഷെയറിങ് ഏത് വിധേനയാണെന്ന് തെരഞ്ഞെടുക്കുക. അക്കൗണ്ടുകൾ അൺലിങ്ക് ചെയ്യണമെങ്കിൽ അക്കൗണ്ട് സെന്ററിൽ പോയി വാട്‌സ്ആപ്പ് റിമൂവ് ചെയ്യാം.
Discussion about this post