ടോക്കിയോ: ഏകാന്തത് മനുഷ്യര്‍ക്ക് മാത്രമല്ല മീനുകള്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണെന്നാണ് ജപ്പാനിലെ അക്വേറിയം നടത്തിപ്പുകാര്‍ പറയുന്നത്. കടുത്ത’ഒറ്റപ്പെടല്‍’ മൂലം ‘വിരസതയും ദുഃഖ’വും അനുഭവിക്കുന്ന മീനിനെ സമാധാനിപ്പിക്കാന്‍ ഒരു പോംവഴിയും ഇവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്്. അക്വേറിയത്തില്‍ മനുഷ്യരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചാണ് ഇവര്‍ ‘മനുഷ്യസാന്നിധ്യം’ ഉണ്ടാക്കിയിരിക്കുന്നത്. ജപ്പാനിലെ ഷിമോനാസെകിയിലുള്ള കായികോയകന്‍ അക്വേറിയത്തിലാണ് സംഭവം.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഡിസംബറില്‍ അക്വേറിയം അടച്ചതോടെ് മീനുകള്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടുകയാണെന്ന് അധികൃതര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് അക്വേറിയത്തിലെ സണ്‍ഫിഷ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്രേ. പിന്നീട് നല്‍കിയ ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ അത് തയ്യാറായില്ല.. ആരോഗ്യപ്രശ്നങ്ങള്‍ മൂലമായിരിക്കാം ഇതെന്നാണ് ആദ്യമൊക്കെ അക്വേറിയം ജീവനക്കാര്‍ കരുതിയത്. എന്നാല്‍, അക്വേറിയത്തില്‍ സന്ദര്‍ശകരില്ലാത്തതും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടാകുന്ന ശബ്ദവുമൊക്കെയാണ് മീനിനെ ബാധിച്ചതെന്ന് പിന്നീട് അവര്‍ കണ്ടെത്തി.
സന്ദര്‍ശകരില്ലാത്തതുതന്നെയാണോ മീനിനെ ബാധിച്ചതെന്നറിയാന്‍ മനുഷ്യരുടെ മുഖം പതിച്ച കട്ടൗട്ടുകള്‍ അക്വേറിയത്തില്‍ സ്ഥാപിച്ചു. പിന്നീട് നല്‍കിയ ഭക്ഷണങ്ങളൊക്കെ സണ്‍ഫിഷ് കഴിച്ചു. മാത്രമല്ല, പൂര്‍ണ ആരോഗ്യവാനും സന്തോഷവാനുമായി മാറിയെന്നും അവര്‍ പറയുന്നു.
മീനുകളെ തെറ്റിദ്ധരിപ്പിച്ച് അവരെ സന്തോഷവാന്‍മാരാക്കുന്ന ആദ്യത്തെ സംഭവമൊന്നുമല്ല ഇത്. കോവിഡ് മഹാമാരിക്കിടയില്‍ ടോക്കിയോയിലെ സുമിദ അക്വേറിയത്തിലെ ഗാര്‍ഡന്‍ ഈലുകള്‍ക്കുവേണ്ടിയും ഇങ്ങനെയൊരു പ്രയോഗം അക്വേറിയം ജീവനക്കാര്‍ നടത്തിയിട്ടുണ്ട്.
Discussion about this post