പത്തനംത്തിട്ട: നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് ഉരുണ്ട് ഇടിച്ചുകയറിയത് റോഡിന് എതിര്‍ ദിശയിലെ ഹോട്ടലിലേക്ക് . പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്. സ്റ്റാര്‍ട്ടിങ്ങില്‍ ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തിയിരുന്ന കെ എസ് ആര്‍ ടി സി ബസ് ഉരുണ്ട് പോയെങ്കിലും വന്‍ അപകടം ഒഴിവായത് ഭാഗ്യമായി.
കോന്നി – ഊട്ടുപാറ സര്‍വീസ് നടത്തുന്ന ബസാണ് ഉരുണ്ട് പോയത്. കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുന്‍വശത്തെ ക്യാമ്പിനും തകര്‍ത്താണ് നിന്നത്.
സംസ്ഥാനപാത മറികടന്ന് ആണ് ബസ്സ് റോഡിന് മറുവശത്തേക്ക് പോയത്. ഇടിയില്‍ കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്തെ ചില്ല് ഉടഞ്ഞു. ബസ്സില്‍ യാത്രക്കാര്‍ ആരും ഇല്ലായിരുന്നു. കോന്നിയില്‍ നിന്നും പൊലീസ് എത്തി ബസ് മാറ്റി.
Discussion about this post