മിക്ക കറികളിലും ചില പലഹാരങ്ങളിലും രുചിയും ഗന്ധവും വര്‍ദ്ധിപ്പിക്കുവാനായി വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. കൂടാതെ കടകളില്‍ നിന്നും മുളക് വാങ്ങി വീട്ടില്‍ തന്നെ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാല്‍ ഏവരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് വളരെ പെട്ടെന്ന് ഇത് പൂപ്പല്‍ ബാധിച്ച് നശിക്കുന്നുവെന്നത്.
വറ്റല്‍മുളക് കടയില്‍ നിന്ന് വാങ്ങിയാലും ചിലത് വളരെ പെട്ടെന്ന് ചീത്തയാകും. കറികള്‍ക്ക് താളിക്കലിനായും ഉണക്കമുളക് ചേര്‍ക്കാറുണ്ട്. മുളക് കുപ്പികളില്‍ സൂക്ഷിച്ചാലും പെട്ടെന്ന് പൂത്ത് പോകാറുണ്ട് . എന്താണ് ഇതിനൊരു പരിഹാരം, വറ്റല്‍മുളക് കുറച്ച് ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ വഴിയുണ്ട്. എങ്ങനെയെന്ന് നോക്കാം.
വറ്റല്‍മുളക് വായു കടക്കാത്ത കണ്ടെയ്‌നറുകളില്‍ അടച്ചു ഫ്രിജില്‍ വയ്ക്കണം. വെയിലത്ത് വച്ച് ഉണക്കിയും ഇങ്ങനെ ഫ്രിജില്‍ വയ്ക്കാം. എത്ര നാള്‍ വേണമെങ്കിലും കേടുകൂടാതെ ക്രിസ്പിയായി തന്നെയിരിക്കും. വറ്റല്‍ മുളകില്‍ ഈര്‍പ്പം നിലനിന്നാല്‍ പൂപ്പലിന് കാരണമാകും. അതുകൊണ്ട് സ്റ്റൗവിനോ അടുപ്പിനോ സമീപം മുളകുകള്‍ സൂക്ഷിക്കരുത്. കൂടാതെ ഉണക്ക മുളക് ഫ്രീസറിവും സൂക്ഷിക്കാം. തണുത്തു പോകില്ല. ഉണക്കമുളക് നന്നായി പൊതിഞ്ഞ് കുപ്പികളില്‍ ഇട്ട് ഒരു വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്.
Discussion about this post