തൃശ്ശൂർ: വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹിൻ) മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം പ്രകടമാക്കിയതിന് പിന്നാലെയാണ് മണവാളനെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ആയിരുന്നു മണവാളൻ വധശ്രമ കേസിൽ അറസ്റ്റിലായത്.
മണവാളൻ മുടി നീട്ടി വളർത്തിയിരുന്നു. ഇതാണ് മുറിച്ചു കളഞ്ഞത്. ജയിൽ ചട്ടപ്രകാരം ആയിരുന്നു നടപടി. എന്നാൽ ഇതിന് പിന്നാലെ യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടമാക്കുകയായിരുന്നു. ഇതോടെയാണ് മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം ഇയാൾക്കെതിരെ നടപടി സ്വീകരിക്കും.
തൃശ്ശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെയാണ് മണവാളൻ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ കോളേജ് പരിസരത്ത് ഇരുന്ന് മദ്യപിയ്ക്കുന്നത് വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ബൈക്കിൽ പോകുന്ന വിദ്യാർത്ഥികളെ ഇയാൾ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Discussion about this post