ന്യൂയോർക്ക് :ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. റിപ്പബ്ലിക് ദിനത്തിൽ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തുമെന്നാണ് നാസ നൽകുന്ന മുന്നറിയിപ്പ്. താരതമ്യേന വലിപ്പം കൂടിയ ഈ ഛിന്നഗ്രഹം ആയതിനാൽ ഇത് ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യതയുണ്ടെന്നും നാസ അറിയിക്കുന്നു.
2024 വെവെ5 എന്ന ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. 44 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം ജനുവരി 26 ന് ഭൂമിയ്ക്ക് സമീപം എത്തും. ഭൂമിയിൽ നിന്നും 4,780,000 കിലോ മീറ്റർ അകലെ ആയിട്ടായിരിക്കും ഛിന്നഗ്രഹത്തിന്റെ സ്ഥാനം. മണിക്കൂറിൽ 8,765 കിലോ മീറ്റർ ആയിരിക്കും ഈ ഛിന്നഗ്രഹത്തിന്റെ വേഗത.
നിലവിൽ ഈ ഛിന്നഗ്രഹം ഭൂമിയെ ബാധിക്കില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. എന്നാൽ പൂർണമായും ഇതിനുള്ള സാദ്ധ്യത തള്ളിക്കളയാനും കഴിയില്ല. ഇതിന്റെ വേഗത ഒരു പക്ഷെ ഭൂമിയെ ബാധിക്കാം. അതുകൊണ്ട് തന്നെ ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഗവേഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Discussion about this post