നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ആഗോളതലത്തില്‍ പണിമുടക്കി. പലര്‍ക്കും ചാറ്റ് ജിപിടിയുടെ സേവനം പൂര്‍ണമായും നഷ്ടമായി. ഉപഭോക്താക്കളായ ലക്ഷണക്കക്കിന് പേരാണ് ഇതോടെ പെരുവഴിയിലായത്. നാല് മണി മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട വെബ്‌സൈറ്റ് ആറ് മണിയോടെ പ്രവര്‍ത്തന രഹിതമായി.
ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല. വിഷയത്തില്‍ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
പ്രോജക്റ്റുകള്‍ക്കായി ഓപ്പണ്‍ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ബാഡ് ഗേറ്റ്വേ എന്നാണ് ചാറ്റ് ജിപിടി ആക്‌സസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന മറുപടി. ചില ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ആപ്പ് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post