തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് അന്തിമ ഘട്ടത്തില്‍ ആണ് നേതൃത്വം. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഹൈക്കമാൻഡ് കൂടിയാലോചന തുടരുകയാണ്.
കെ സി വേണുഗോപാൽ ഇടപെട്ട് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാല്‍, സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ പ്രശ്നമൊന്നുമില്ല എന്നാണ് വാര്‍ത്തകളില്‍ സുധാകരന്‍ പ്രതികരിച്ചത്.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുക എന്നത് എഐസിസിക്ക് മുന്നിലെ പ്രധാന വെല്ലുവിളി ആയിട്ടുണ്ട്.
.കെ സി വേണുഗോപാൽ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനായി ദീപാ ദാസ് മുൻഷി നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു.
ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ എന്നീ പേരുകളാണ് പകരം കൂടുതലായും ഉയർന്നത്. സാമുദായിക മാനദണ്ഡങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയും പരിഗണിച്ചാകും അന്തിമ തീരുമാനം.












