മോസ്കോ : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചനക്കാര്യത്തില്‍ കുറ്റമായി കണക്കാക്കരുതെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. 69 വയസ്സുകാരിയായ ഫ്രഞ്ച് വനിതയുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിന്പിന്നാലെ സ്ത്രീ വിവാഹമോചനം ആവശ്യപ്പെ ടുകയായിരുന്നു. ഇത്തരത്തിലുള്ള വൈവാഹികബാധ്യത ലൈംഗിക സ്വാതന്ത്ര്യത്തിനും വ്യക്തിയുടെ ശരീരത്തിനു മേലുള്ള അവകാശത്തിനുംഎതിരാണെന്നും കോടതി നിരീക്ഷിച്ചു. സമ്മതമില്ലാതെയുള്ള ലൈംഗികപ്രവൃത്തികൾ ലൈംഗികഅതിക്രമമാണെന്നും കോടതി കുറ്റപ്പെടുത്തി.
1984-ലാണ് ദമ്പതികളുടെ വിവാഹം നടന്നത്. ഭിന്നശേഷിക്കാരായ മകളുൾപ്പെടെ ഇവർനാലുകുട്ടികളുമുണ്ട്. ഭിന്നശേഷിക്കാരിയായ മകൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായിരുന്നു. ആദ്യത്തെകുഞ്ഞ് ജനിച്ചപ്പോൾ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു.1992 മുതൽ സ്ത്രീയ്ക്ക്ആരോഗ്യപ്രശ്നങ്ങളുണ്ട്. 2004-ലാണ് സ്ത്രീ ലൈംഗികബന്ധം നിഷേധിക്കുന്നത്. തുടർന്ന് ഇവർ2012-ൽ വിവാഹമോചനത്തിനും അപേക്ഷിച്ചു.
Discussion about this post