ലക്‌നൗ: ഗുജറാത്തിൽ സ്‌കൂളിന് നേരെ ബോംബ് ഭീഷണി. വഡോദരയിലെ ഒരു സ്വകാര്യ സ്‌കൂളിന് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. പുലർച്ചെ നാല് മണിക്ക് സ്‌കൂളിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി സന്ദേശം.
ഇമെയിൽ വളിയാണ് സ്‌കൂളിലേക്ക് സന്ദേശമെത്തിയതെന്ന് പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അവധി പ്രഖ്യാപിക്കുകയും ചെയ്തു.
‘എല്ലാ ഏജൻസികളും വിഷയത്തെ കുറിച്ച് സജീവമായി അന്വേഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ചില സ്‌കൂളുകൾക്കും ഇന്നലെ സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. മുഴുവൻ കെട്ടിടവും പരിശോധിക്കുകയും സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈബർ സെല്ലും പോലീസും ചേർന്ന് ഇമെയിലിന്റെ ഉത്ഭവം കണ്ടെത്താൻ ശ്രമിക്കുന്നു’- മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post