ചെന്നൈ; ഈ കഴിഞ്ഞ വർഷമായിരുന്നു അവതാരകയും നടിയുമായ സ്വാസിക വിജയ് വിവാഹിതയായത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭർത്താവ്. വലിയ താരനിരതന്നെ ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹവാർഷികത്തിൽ ഇതാ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികൾ. ഇതിന്റെ വീഡിയോ താരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.
ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം’- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Discussion about this post