മുംബൈ; ഉച്ചഭാഷണി ഉപയോഗവുമായി ബന്ധപ്പെട്ട് സമാന നിരീക്ഷണം നടത്തി ബോംബെ-അലഹാബാദ് ഹൈക്കോടതികൾ. ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ലെന്ന് ബോംബെ-അലഹാബാദ് ഹൈക്കോടതികൾ ചൂണ്ടിക്കാട്ടി. ശബ്ദലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന ഉച്ചഭാഷിണികൾക്കെതിരെ ഉടനടി നടപടിയെടുക്കാൻ ബോംബെ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി. മതം നോക്കാതെ ഡെസിബെൽ ലെവൽ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു.അസഹനീയവും ശല്യവുമാകുന്നതുവരെ ഉച്ചഭാഷിണികളെ കുറിച്ച് പൊതുവെ ആളുകൾ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരൻ ആരെന്ന് പുറത്ത് തിരിച്ചറിയപ്പെടാത്ത വിധം തന്നെ അത്തരം പരാതികളിൽ പോലീസ് നടപടിയെടുക്കണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം പ്രദേശവാസികളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നും അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശ്വിനി കുമാർ മിശ്ര, ജസ്റ്റിസ് ഡൊണഡി രമേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. മസ്ജിദിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ സംസ്ഥാന അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്തിയാർ അഹമ്മദ് എന്നയാൾ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവ്. മതസ്ഥാപനങ്ങൾ പ്രാർത്ഥിക്കാനുള്ളതാണെന്നും ഉച്ചഭാഷിണി ഉപയോഗം അവകാശമായി പരിഗണിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ കോടതി റിട്ട് ഹർജി തള്ളുകയും ചെയ്തു.
പ്രദേശത്തെ മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികൾ മൂലമുണ്ടാകുന്ന ശബ്ദ മലിനീകരണത്തിനെതിരെ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് സബർബൻ കുർള – ജാഗോ നെഹ്റു നഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും ശിവസൃഷ്ടി കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റീസ് അസോസിയേഷൻ ലിമിറ്റഡും ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് ബോംബൈ ഹൈക്കോടതി വിധി പ്രസ്താവിച്ചത്
Discussion about this post