പൂനെ: പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രോഗലഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് വിവരം. രോഗം ബാധിച്ച് 67 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 13 പേർ വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ടുകൾ.
പെട്ടെന്നുള്ള രോഗവ്യാപനത്തെ കുറിച്ച് അന്വേഷിക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. 64 വയസുള്ള ഒരു സ്ത്രീയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ശരീരത്തിലെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ രോഗമാണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം അഥവ (ജിബിഎസ്). മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, ആറാഴ്ച മുമ്പെങ്കിലും ആളുകൾ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നുണ്ട് എന്നാണ്. ശ്വാസകോശ രോഗമോ ദഹനനാളത്തിലെ അണുബാധയോ ആണ് ഈ രോഗം മൂലം പ്രധാനമായും സംഭവവിക്കുന്നത്.
ശരീരത്തിലെ ബലഹീനതയും ഈ രോഗം ൂേലം ഉണ്ടാകുന്നുണ്ട്. പാദങ്ങളിൽ തുടങ്ങുന്ന ഈ ശേഷിക്കുറവ് പിന്നീട്, കാലുകൾ, കൈകൾ, മുഖം, ശ്വസന പേശികൾ എന്നിവങ്ങനെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. കാഴ്ചക്കുറവ്, വിഴുങ്ങാനോ സംസാരിക്കുന്നതിനോ ചവയ്ക്കുന്നതിനോ ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും വേദന, രാത്രിയിൽ വേദന, അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം, ദഹനം അല്ലെങ്കിൽ മൂത്രാശയ നിയന്ത്രണം എന്നിവയയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
രോഗികളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, നോറോ വൈറസും ക്യാമ്പിലോബാക്റ്റർ ബാക്റ്റീരിയയും കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ മൃഗങ്ങളുടെ കുടലിൽ കാണുന്ന ബാക്ടീരിയ ആണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Discussion about this post