മുംബൈ : മഹാരാഷ്ട്രയിൽ ആയുധനിർമാണശാലയിൽ വൻേ സ്‌ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ രാവിലെ 10 മണിയോടെയാണ് സ്ഫോടനം നടന്നത്. ഫാക്ടറിയുടെ ആർകെ ബ്രാഞ്ച് സെക്ഷനിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
സ്‌ഫോടനത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി എന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. ‘സ്‌ഫോടന സമയത്ത് 12 പേരെങ്കിലും തകർന്ന മേൽക്കൂരയ്ക്ക് താഴെയുണ്ടായിരുന്നു. അവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി, അവശിഷ്ടങ്ങൾ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സ്‌ഫോടനത്തിന് ശേഷം, അഗ്‌നിശമന സേനാംഗങ്ങളും ആംബുലൻസുകളും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ് . തകർന്ന് വീണ മേൽക്കുര ജെസിബി ഉപയോഗിച്ച് നീക്കംചെയ്യുകയാണ് എന്ന് എന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
Discussion about this post