ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് അമിതമായാല്‍ എന്താണ് സംഭവിക്കുക? ഇപ്പോഴിതാ കീറ്റോ ഡയറ്റ് ചെയ്ത ഒരാളുടെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അമിതമായപ്പോള്‍ സംഭവിച്ച മാറ്റങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
യുഎസിലെ ഫ്‌ലോറിഡയിലുള്ള നാല്പതുകാരന്റെ കൈ-കാലുകളിലൂടെ മഞ്ഞ നിറത്തിലുള്ള കൊഴുത്ത ദ്രാവകം പുറത്തേക്കൊഴുകുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കൊളസ്‌ട്രോളിന്റെ അളവ് അമിതമായോടെ ഇത് പുറത്തേക്ക് ഒഴുകുകയായിരുന്നു. കൈപ്പത്തിയുടെ ഉള്‍വശം, കാല്‍പാദം, മുട്ട് എന്നീ ശരീരഭാഗങ്ങളിലൂടെയാണ് കൊളസ്‌ട്രോള്‍ പുറന്തള്ളപ്പെടുന്നത്. യുഎസിലെ താംപ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.
കീറ്റോഡയറ്റാണ് കൊളസ്‌ട്രോളിന്റെ അളവ് ഇത്രയധികം കൂടാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. ഇറച്ചി, മുട്ട, വെണ്ണ എന്നിവയാണ് ഡയറ്റിന്റെ ഭാഗമായി പ്രധാനമായും കഴിച്ചിരുന്നത്.
യുവാവിന്റെ ഭക്ഷണത്തില്‍ 2.7 കിലോ ചീസും 4.1 കിലോയോളം ബട്ടറും ബര്‍ഗറും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ ഭക്ഷണക്രമം പാലിച്ചിരുന്ന സമയത്ത് ശരീരഭാരം കുറഞ്ഞു വന്നുവെന്നും ഉന്മേഷത്തോടെ എല്ലാം ചെയ്യാനായെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 1,000 mg/dLന് മുകളിലായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണയായി ഒരു മനുഷ്യന് 200 mg/dL ആണ് വേണ്ടത്. 240 mg/dL വരെ വളരെ കൂടുതലായിട്ടാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post