പ്രയാഗ് രാജ്: സനാതന ധർമ്മം ശക്തമായി തുടർന്നാൽ മാത്രമേ ഇന്ത്യ ശക്തമായി തുടരുകയുള്ളുവെന്ന് വ്യക്തമാക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാ കുംഭമേളയിൽ നടത്തിയ പ്രസംഗത്തിലാണ് ഐക്യം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞത്.
രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയും സനാതന ധർമ്മത്തെ അപകടത്തിലാക്കും. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഒരു വിഭാഗമോ ജാതിയോ സുരക്ഷിതമായി നിലനിൽക്കില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ സുരക്ഷയും സനാതന ധർമ്മത്തിന്റെ സുരക്ഷയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് യോഗി ആദിത്യനാഥ് ഊന്നിപ്പറഞ്ഞു. “ഇന്ത്യ സുരക്ഷിതമായി തുടരുകയാണെങ്കിൽ, എല്ലാ മതങ്ങളും വിഭാഗങ്ങളും ഇന്ത്യയിൽ സുരക്ഷിതമായി തുടരും. ഇന്ത്യ ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ, ആ പ്രതിസന്ധി സനാതന ധർമ്മത്തിന്മേൽ പതിക്കും. അത്തരത്തിൽ ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ, ഇന്ത്യയിലെ ഒരു വിഭാഗവും സുരക്ഷിതരാണെന്ന് കരുതുന്നില്ല . അങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകരുത്. അതുകൊണ്ട് തന്നെ ഐക്യത്തിന്റെ സന്ദേശം പ്രധാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ അപലപിച്ച യോഗി, അത്തരം വിഭജന തന്ത്രങ്ങളെ ചെറുക്കാനും ഐക്യം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മതനേതാക്കളോട് ആഹ്വാനം ചെയ്തു.
Discussion about this post