തിരുവനന്തപുരം :തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ . അദ്ദേഹം ദേശീയ പതാക ഉയർത്തി.മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം യാഥാർത്ഥമാവണമെങ്കിൽ വികസിത കേരളം കൂടി അതിന്റെ ഭാഗമാവണം എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിനെന്നും ഗവർണർ പറഞ്ഞു.
എന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ കേരളത്തിന്റെ ഗവർണർ ആണെന്ന് പറയുന്നത് അഭിമാനത്തോടെയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു,.
Discussion about this post