ന്യൂഡൽഹി: ഇന്നലെ രാഷ്ട്രപതി സൈനിക മെഡൽ പ്രഖ്യാപിച്ചപ്പോൾ അംഗീകാരത്തിൽ തിളങ്ങി അമ്മയും മകനും. ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധനസക്സേന നായർക്ക് അതിവിശിഷ്ട സേവാ മെഡലും മകൻ ഫ്ലൈറ്റ് ലഫ്റ്റനന്റ് തരുൺ നായർക്ക്ധീരതയ്ക്കുള്ള വായുസേനാ മെഡലുമാണു ഒരേസമയം ലഭിച്ചത്.
പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി റിട്ട. എയർ മാർഷൽ കെ.പി.നായരാണ് സാധനയുടെ ഭർത്താവ്. ഇദ്ദേഹത്തിനും മുൻപ് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ്കരസേനയുടെ മെഡിക്കൽ സര്‍വീസ് തലപ്പത്തേക്ക് ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർഎത്തുന്നത്. ആർമി മെഡിക്കൽ സർവീസസ് ഡിജി പദവിയിലെത്തിയ ആദ്യ വനിതയായ സാധനയുപി സ്വദേശിയാണ്.വ്യോമസേനയിൽ നിന്നുമാണ് സാധന കരസേനയിലെ ഉന്നത പദവിയിലേക്ക്എത്തുന്നത്. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ്സാധന. എയർ മാർഷൽ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിത കൂടിയാണ് സാധനസക്സേന.
കഴിഞ്ഞവർഷം മാർച്ചിൽ മിഗ്–29 യുദ്ധവിമാനത്തെ അപകടകരമായ സാഹചര്യത്തിൽസുരക്ഷിതമായി വ്യോമതാവളത്തിൽ തിരികെയെത്തിച്ച മികവാണ് തരുണിനെ മെഡലിന്അർഹനാക്കിയത്.
Discussion about this post