അജിത് കുമാറിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം. അവാർഡ് ലഭിച്ചതിൽ നന്ദി അറിയിച്ച് അജിത്ത് കുമാർ വൈകാരികമായ കുറിപ്പ് പങ്കുവച്ചു.
ഈ മഹത്തായ അംഗീകാരത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന നന്ദി വിനയപൂർവം അറിയിക്കുന്നു. നമ്മുടെ രാജ്യത്തോടുള്ള എന്റെ സംഭാവനകൾ അംഗീകരിക്കപ്പെട്ടത് ഞാൻ ഭാഗ്യമായി കരുതുന്നു.
നമ്മുടെ രാഷ്ട്രത്തിനായുള്ള എന്റെ സംഭാവനകൾ, ഈ അംഗീകാരം എന്റെ വ്യക്തിപരമായ അംഗീകാരം മാത്രമല്ല, പലരുടെയും കൂട്ടായ പ്രയത്‌നത്തിന്റെയും പിന്തുണയുടെയും സാക്ഷ്യമാണ് . ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകർക്കും, ചലച്ചിത്ര മേഖലയുടെ മുൻഗാമികൾക്കും, എന്റെ സുഹൃത്തുക്കൾക്കും, മറ്റെല്ലാവർക്കും എന്റെ നന്ദി. നിങ്ങളുടെ പ്രോത്സാഹനം, സഹകരണം, പിന്തുണ എന്നിവ എൻറെ യാത്രയിൽ സഹായകമായതോടൊപ്പം, എൻറെ മറ്റ് താൽപര്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകിയിരിക്കുന്നുവെന്ന് അജിത്ത് ഇറക്കിയ കുറിപ്പിൽ പറയുന്നു.
മരിച്ചുപോയ എന്റെ പിതാവ് ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ എന്ന് ഈ നിമിഷത്തിൽ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇത് എല്ലാം കണ്ട് അഭിമാനിക്കുന്നുണ്ടാവും എന്ന് ഞാൻ കരുതുന്നു. എന്റെ അമ്മയുടെ സ്‌നേഹത്തിനും ത്യാഗത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു . തന്റെ വിജയത്തിന് പിന്തുണച്ച ഭാര്യ നടി ശാലിനിയോടും താരം നന്ദി പറഞ്ഞു. ‘
Discussion about this post