ബാലവേല രാജ്യത്ത് നിയമം മൂലം നിരോധിച്ചിരിക്കുകയാണെങ്കിലും കുട്ടികള്‍ പല ജോലികളും ചെയ്യുന്നത് ഒരു സാധാരണകാഴ്ച്ചയാണ് ഇപ്പോഴിതാ അങ്ങനെയൊരു കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്..
ദാമനില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. അവിടെ ബീച്ചില്‍ പപ്പടം വില്‍ക്കുന്ന ഒരു ആണ്‍കുട്ടിയാണ് വീഡിയോയില്‍ ഉള്ളത്. ‘YouNick Viral Trust’ എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ ഒരു കൊച്ചുകുട്ടി പപ്പടം വില്‍ക്കുന്നത് കാണാം. യുവാവ് കുട്ടിയുടെ അരികില്‍ എത്തുമ്പോള്‍ അധികം പപ്പടം വില്‍ക്കാനായിട്ടില്ല എന്നാണ് കുട്ടി പറയുന്നത്. എന്നാല്‍, താന്‍ കുട്ടിയില്‍ നിന്നും പപ്പടം വാങ്ങാം എന്ന് യുവാവ് പറയുന്നുണ്ട്. പിന്നീട് യുവാവ് പപ്പടത്തിന്റെ വില ചോദിക്കുകയാണ്. ഒരു കെട്ട് പപ്പടത്തിന് 30 രൂപയാണ് വില എന്ന് കുട്ടി മറുപടി നല്‍കുന്നതും കാണാം.
അഞ്ച് രൂപയ്ക്കാണെങ്കില്‍ താന്‍ വാങ്ങാം എന്നാണ് യുവാവ് പറയുന്നത്. കുട്ടി ആദ്യം അത് സമ്മതിക്കുന്നില്ലെങ്കിലും അധികം വൈകാതെ തന്നെ അത് സമ്മതിക്കുന്നു. എന്നാല്‍, യുവാവ് കുട്ടിക്ക് 500 രൂപാ നല്‍കുകയാണ്. എന്നാല്‍, കുട്ടി അത് വാങ്ങാന്‍ തയ്യാറാവുന്നില്ല. അവന്‍ പറയുന്നത്, ഞാന്‍ ജോലി ചെയ്യും, പക്ഷേ യാചിക്കില്ല എന്നാണ്.
വളരെ നിര്‍ബന്ധിച്ച ശേഷം ഇത് നിനക്കല്ല അമ്മയ്ക്ക് വേണ്ടിയാണ് എന്നെല്ലാം യുവാവ് പറഞ്ഞതിന് ശേഷമാണ് ആ കുട്ടി ആ 500 രൂപ വാങ്ങുന്നത് വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്ഇതിനകം 10 മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
Discussion about this post