ലക്‌നൗ : ലോകത്തിലെ ഏറ്റവും വലിയ സനാതനധർമ്മ സമ്മേളനമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. ജനുവരി 27 (നാളെ ) നാണ് അമിത് ഷാ പ്രയാഗ് രാജിലെത്തുക. അിത് ഷാ ഒരു ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്.
തിങ്കളാഴ്ച രാവിലെ 11:25 ന് ഷാ പ്രയാഗ്രാജിൽ എത്തും, തുടർന്ന് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും. തുടർന്ന് ബഡേ ഹനുമാൻ ജി ക്ഷേത്രവും അഭയവത്തും സന്ദർശിക്കും. അവിടെ നിന്ന് ജുന അഖാരയിലേക്ക് പോകും. അവിടെ അദ്ദേഹം മഹാരാജിനെയും അഖാരയിലെ മറ്റ് സന്യാസിമാരെയും കാണുകയും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും
ആഭ്യന്തരമന്ത്രി വൈകിട്ട് പ്രയാഗ്രാജിൽ നിന്ന് ഡൽഹിക്ക് പോകുമെന്നാണ് വിവരം. ജനുവരി 13-ന് ആരംഭിച്ച മഹാകുംഭം ഫെബ്രുവരി 26 ന് അവസാനിക്കും.
ഫെബ്രുവരി 1 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും മേളയിൽ പങ്കെടുക്കും.ഫെബ്രുവരി 10 ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രയാഗ്രാജ് സന്ദർശിക്കും.വിവിഐപികൾക്ക് സുഗമവും സുരക്ഷിതവുമായ സന്ദർശനം ഉറപ്പാക്കാൻ സുരക്ഷ ശക്തമാക്കും.
Discussion about this post