ഒലീവ് ഓയില്‍ പലവിധ ഗുണങ്ങളുള്ള ഒന്നാണ്. ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ത്ത് കഴിക്കാന്‍ മാത്രമല്ല ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും ഇത് വളരെ പ്രധാനമാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഒലീവ് ഓയില്‍ ആരോഗ്യത്തിന് നല്ലതാണെങ്കില്‍ പോലും ചില ദോഷവശങ്ങള്‍ കൂടിയുണ്ട്. ഇത് അമിതമായി ഉപയോഗിക്കുമ്പോള്‍ മാത്രമാണിത്.
ഒലീവ് ഓയിലിന്റെ അമിത ഉപയോഗം ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, അമിതമായ ഒലിവ് ഓയില്‍ ഉപഭോഗം രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ ഇടയാക്കും. ഇത് തലകറക്കം, സ്‌ട്രോക്ക്, കിഡ്‌നി തകരാര്‍ എന്നിവയ്ക്ക് ഇടയാക്കും.ഒലീവ് ഓയില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഹൈപ്പോഗ്ലൈസീമിയ, അമിത വിയര്‍പ്പ്, വിറയല്‍ തുടങ്ങിയവയ്ക്ക് ഇടയാക്കും. ഇത് പ്രമേഹരോഗികള്‍ക്ക് പ്രത്യേകിച്ച് അപകടകരമാണ്.
ഒലീവ് ഓയിലില്‍ കൊഴുപ്പും കലോറിയും കൂടുതലാണ്. ഒരു ടേബിള്‍ സ്പൂണ്‍ (15 മില്ലി) 120 കലോറിയാണുള്ളത്. അധികമായാല്‍ ഉയര്‍ന്ന കൊഴുപ്പ് ദഹിക്കാന്‍ ഏറെ പ്രയാസകരമാകുന്നു. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കും.
ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഒലീവ് ഓയില്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും വിസറല്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഉയര്‍ന്ന അപകടസാധ്യതകള്‍ക്കും കാരണമാകും.
Discussion about this post