സിപിഎം ഭരിക്കുന്ന നേമം സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത ഇ ഡി പണം നഷ്ടപെട്ട നിക്ഷേപകർക്ക് നോട്ടീസ് അയച്ചു. ക്രമക്കേട് സംബന്ധിച്ച രേഖകളുമായി അടുത്ത ദിവസം കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
പണം തിരിച്ചു കിട്ടാനാകാതെ വന്നതോടെ 250 ലധികം നിക്ഷേപകർ ആണ് പോലീസിൽ പരാതി നൽകിയത്. നേമം പോലീസ് സ്റ്റേഷനിൽ മാത്രം നൂറിലധികം എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിനെ ആധാരമാക്കിയാണ് ഇ ഡി അന്വേഷണം. നിലവിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. സി പി എം ഭരണ സമിതി ഏതാണ്ട് 70 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് കണ്ടെത്തൽ. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ സെക്രട്ടറി എസ് ബാലചന്ദ്രൻ നായരേ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post