പൂനെ: പൂനെയില്‍ ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. ഭക്ഷണ ഉപഭോഗത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ പറയുന്നത്.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറായ ജിബിഎസ്, പ്രത്യേകിച്ച് കാംപിലോബാക്റ്റര്‍ ജെജുനി മൂലമുണ്ടാകുന്ന ബാക്ടീരിയ അണുബാധകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പാകം ചെയ്യാത്ത കോഴിയിറച്ചിയിലും പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങളിലും ഈ ബാക്ടീരിയ സാധാരണയായി കാണപ്പെടുന്നു.
അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് അരി, പനീര്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുമുമ്പ് നന്നായി കഴുകി ശരിയായി പാകം ചെയ്യണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
പ്രതിരോധ നടപടികള്‍
ഈ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന്, ് ശരിയായ രീതിയില്‍ ഭക്ഷണം കൈകാര്യം ചെയ്യുകയും തയ്യാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്
1. പാസ്ചറൈസ് ചെയ്യാത്ത പാലും പാലുല്‍പ്പന്നങ്ങളും ക്യാമ്പിലോബാക്റ്റര്‍ ബാക്ടീരിയയെ വഹിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ ഒഴിവാക്കണം.
2. കുറഞ്ഞത് 165 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയില്‍ ചൂടാക്കിയിട്ടുണ്ടെങ്കില്‍ ദോഷകരമായ ബാക്ടീരിയകള്‍ ഇല്ലാതാകും ഇവയെ നീക്കം ചെയ്യുന്നതിനായി ഭക്ഷണം ശരിയായി പാചകം ചെയ്യുക.
3. കോഴിയിറച്ചിയും പാലുല്‍പ്പന്നങ്ങളും തൊടുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ശരിയായി കഴുകണം.
4. അസംസ്‌കൃത മാംസത്തിനും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും പ്രത്യേക കട്ടിംഗ് ബോര്‍ഡുകളും പാത്രങ്ങളും ഉപയോഗിക്കുക, ഈ രീതിയില്‍ ബാക്ടീരിയയുടെ വ്യാപനം തടയാന്‍ കഴിയും.
Discussion about this post