ബംഗളൂരൂ : യുവാവിന്റെ ശവപ്പെട്ടിയിൽ ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം എന്നെഴുതി ബന്ധുക്കൾ സംസ്‌കാരം നടത്തി . യുവാവിന്റെ ആത്മഹത്യക്കുറിപ്പിലെ ആവശ്യപ്രകാരമാണ് കുടുംബക്കാർ ഇങ്ങനെ എഴുതി സംസ്‌കാര നടപടികൾ നടത്തിയത്. ബംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം.
വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്. രണ്ട് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ ഇവർ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
കേസ് ഒത്തുതീർപ്പാക്കാനായി ഭാര്യയുടെ ബന്ധുക്കൾ 20 ലക്ഷം രൂപ ആവശ്യപ്പട്ടെന്ന് പരാതിയുണ്ട്. യുവാവിന്റെ സഹോദരന്റെ പരാതിയിൽ പേലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post