ന്യൂഡൽഹി : മഹാകുംഭ മേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക ഭരണകൂടം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
പ്രയാഗ്രാജ് മഹാ കുംഭമേളയിൽ നടന്ന അപകടം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അഗാധമായ അനുശോചനം അറയിക്കുന്നു . പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ, ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു
സംഭവത്തിനുപിന്നാലെ സ്ഥിതിഗതികൾ നിരീക്ഷിച്ച പ്രധാനമന്ത്രി മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാല് തവണ സംസാരിച്ചു. കേന്ദ്രത്തിന്റെ പൂർണ പിന്തുണ അദ്ദേഹത്തിന് ഉറപ്പ് നൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകൾക്ക് പരിക്കേറ്റു. ‘ഷാഹി സ്‌നാന’ത്തിനിടെ ജനങ്ങൾ പോലീസ് ബാരിക്കേഡ് മറികടന്ന് തള്ളിക്കേറിയതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രയാഗ്രാജിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post