ജയ്പൂർ : കുഞ്ഞുങ്ങളിലെ ജനിതക വൈകല്യം ഗർഭാവസ്ഥയിൽ തന്നെ കണ്ടെത്തുന്നതിനുള്ള ജനിതക പരിശോധന പ്രാബല്യത്തിൽ വരുത്തി രാജസ്ഥാൻ സർക്കാർ. ജയ്പൂരിലെ സവായ് മാൻസിംഗ് മെഡിക്കൽ കോളേജിൽ ആയിരിക്കും ജനിതക പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ആരംഭിക്കുന്നത്. ഈ പരീക്ഷണം ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് രാജസ്ഥാൻ.
മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് പകരുന്ന അപൂർവ രോഗങ്ങൾ ഗർഭപാത്രത്തിൽ വെച്ച് തന്നെ കണ്ടെത്താനാകുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സവായ് മാൻസിംഗ് മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം സ്ഥാപിക്കും. ഈ നിർദേശത്തിന് ധനവകുപ്പിൻ്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ജനിതക പരിശോധനയിലൂടെ അപൂർവ രോഗങ്ങളുടെ ചികിത്സയും ഗർഭപിണ്ഡത്തിലെ ജനിതക പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ജനിതക പരിശോധന സംസ്ഥാനത്തെ മറ്റു ചില ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കാനും രാജസ്ഥാൻ സർക്കാർ ഒരുങ്ങുന്നുണ്ട്. ഈ സൗകര്യങ്ങൾ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ സാധാരണക്കാർക്ക് ഒപിഡി, ഐപിഡി സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്ന് തന്നെ ലഭ്യമാകും.
Discussion about this post