ന്യൂഡൽഹി: ആർട്ടിഫിഷ്യൻ ഇന്റലിജൻ് രംഗത്ത് വമ്പൻ മാറ്റങ്ങൾക്ക് ചുക്കാൻപിടിക്കാനൊരുങ്ങി ഇന്ത്യ. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ നിർമ്മിക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് പദ്ധതിയിടുകയാണ്. എഐ സാങ്കേതിക വിദ്യയിലെ മുൻനിര ആഗോള കമ്പനികളിലൊന്നായ എൻവിഡിയയിൽ നിന്ന് റിലയൻസ് സെമി കണ്ടക്ടർ ചിപ്പുകൾ ഇതിനായി വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
2024 ഒക്ടോബറിൽ മുംബൈയിൽ നടന്ന എഐ ഉച്ചകോടിയിൽ റിലയൻസും എൻവിഡിയയും ഇന്ത്യയിൽ എഐ ഇൻഫ്രാസ്ട്രക്ചർ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. റിലയൻസ് നിർമ്മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെൻററിനായി തങ്ങളുടെ ബ്ലാക്ക് വെൽ എഐ പ്രോസസ്സറുകൾ നൽകുമെന്നാണ് എൻവിഡിയ വാഗ്ദാനം ചെയ്തത്.
ഇന്ത്യയിൽ എഐ സൂപ്പർ കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിനും രാജ്യത്തെ വിവിധ ഭാഷകളിൽ പരിശീലനം ലഭിച്ച വലിയ ഭാഷാ മോഡലുകൾ നിർമ്മിക്കുന്നതിനുമുള്ള പങ്കാളിത്തവും റിലയൻസ് ഇൻഡസ്ട്രീസും എൻവിഡിയയും പ്രഖ്യാപിച്ചിരുന്നു.
Discussion about this post