തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ആവശ്യപ്പെട്ട് ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ. ആവശ്യമുന്നയിച്ച് ഗൗരിയമ്മ സി.പി.എമ്മിന് കത്ത് നല്കി. എ.കെ.ജി സെന്ററിലെത്തിയാണ് കത്ത് നല്‍കിയത്.
ചേര്‍ത്തല, അരൂര്‍, ഇരവിപുരം, വര്‍ക്കല, മൂവാറ്റുപുഴ എന്നീ സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നാല് സീറ്റ് നല്‍കാനാകില്ലെന്ന നിലപാട് നേതാക്കള്‍ അപ്പോള്‍ തന്നെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പിലെ ജെ.എസ്.എസ് സീറ്റ് സംബന്ധിച്ച് സി.പി.എമ്മുമായി ചര്‍ച്ച നടത്താനാണ് അവര്‍ എ.കെ.ജി സെന്റിലെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പിണറായി വിജയന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിവരുമായി ഗൗരിയമ്മ സീറ്റ് ചര്‍ച്ചനടത്തി.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗരിയമ്മ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലെത്തുന്നത്. യു.ഡി.എഫ് സഖ്യം വിട്ട ഗൗരിയമ്മ സി.പി.എമ്മുമായി സഹകരിയ്ക്കുമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.
Discussion about this post